ചാവക്കാട്: ഓട്ടോ ഡ്രൈവേഴ്സ് സഹായ സംഘത്തിന്റെ നേതൃത്വത്തിൽ ചാവക്കാട് ടൗണിലെ ഓട്ടോ ഡ്രൈവർമാർക്കും, സംഘത്തിലെ മെമ്പർമാർക്കും മാസ്‌ക് വിതരണം ചെയ്തു. ചാവക്കാട് സബ് ഇൻസ്പെക്ടർ എസ്. ഷിനോജ് വിതരണോദ്ഘാടനം നിർവഹിച്ചു. മെഹന്തി ഗ്രൂപ്പ് എം.ഡി: നഹാസ് നാസർ മുഖ്യാതിഥിയായി. സംഘം പ്രസിഡന്റ് എം.എസ്. ശിവദാസ് അദ്ധ്യക്ഷനായി. സെക്രട്ടറി എ.കെ. അലി, ട്രഷറർ പി.കെ. സന്തോഷ്, എ.എസ്. റഷീദ്, വി.കെ. ഷാജഹാൻ എന്നിവർ സംസാരിച്ചു.