തൃശൂർ: ജില്ലയിൽ പത്ത് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ആറ് പേരാണ് രോഗമുക്തരായത്. എല്ലാവരും വിദേശത്തു നിന്ന് വന്നവരാണ്.

ജൂലായ് 2 ന് മസ്‌ക്കറ്റിൽ നിന്ന് വന്ന പുത്തൻചിറ സ്വദേശി (23), ഷാർജയിൽ നിന്ന് വന്ന എടത്തിരുത്തി സ്വദേശി (37), റിയാദിൽ നിന്ന് വന്ന എറിയാട് സ്വദേശി (46), ദമാമിൽ നിന്ന് വന്ന ചേലക്കര സ്വദേശികൾ (47, 13 പെൺകുട്ടി), ഖത്തറിൽ നിന്ന് വന്ന മറ്റത്തൂർ സ്വദേശി (57), ദമാമിൽ നിന്ന് വന്ന വരന്തരപ്പിള്ളി സ്വദേശി (49), ദമാമിൽ നിന്ന് വന്ന ഇരിങ്ങാലക്കുട സ്വദേശി (61), റിയാദിൽ നിന്ന് വന്ന കണ്ണാറ സ്വദേശി (57), റിയാദിൽ നിന്ന് വന്ന പുത്തൂർ സ്വദേശി (37) എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.

കൊവിഡിൽ ജില്ല

രോഗബാധിതരുടെ എണ്ണം 505

ആശുപത്രിയിൽ 183 പേർ

മറ്റു ജില്ലകളിൽ 6 പേർ

നിരീക്ഷണത്തിൽ 17,596 പേർ

പുതുതായി പ്രവേശിപ്പിച്ചത് 20 പേരെ

വിട്ടത് 22 പേർ

പുതുതായി നിരീക്ഷണത്തിൽ 1,217

ഒഴിവാക്കി 1,014 പേർ

ഇന്നലെ പരിശോധനയ്ക്ക് അയച്ചത് 439 സാമ്പിൾ

പരിശോധനാ ഫലം ലഭിക്കാനുള്ളത് 1,100 സാമ്പിൾ