തൃശൂർ: പെരിങ്ങൽക്കുത്ത് ഡാമിന്റെ സ്ലൂയിസ് ഗേറ്റ് ഇന്ന് തുറക്കും. ഡാമിലേക്കുളള നീരൊഴുക്ക് കൂടുതലായതിനാൽ ജലനിരപ്പ് ക്രമീകരിക്കുന്നതിന് ഡാമിന്റെ ഒരു സ്ലൂയിസ് ഗേറ്റ് ഇന്ന് രാവിലെ 7.30 ന് തുറക്കും. 18 അടിയാണ് സ്ലൂയിസ് ഗേറ്റ് ഉയർത്തുക. തുടർന്ന് 200 ക്യൂമെക്‌സ് ജലം ചാലക്കുടി പുഴയിലേക്ക് ഒഴുകും. ചാലക്കുടിപുഴയിലെ ജലനിരപ്പ് മൂന്ന് അടിവരെ ഉയരുവാനും വെളളം കലങ്ങുവാനും സാദ്ധ്യതയുണ്ട്. ഈ സാഹചര്യത്തിൽ മീൻപിടുത്തമുൾപ്പെടെയുളള അനുബന്ധ പ്രവൃത്തികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും പുഴയുടെ തീരങ്ങളിലുളളവർ ജാഗ്രത പാലിക്കണമെന്നും ജില്ലാ കളക്ടർ എസ്. ഷാനവാസ് അറിയിച്ചു.