തൃശൂർ: കണ്ടെയ്ൻമെന്റ് സോണുകളിൽ നിന്ന് തൃശൂർ കോർപറേഷനിലെ 35-ാം ഡിവിഷൻ ഒഴിവാക്കി. തൃശൂർ കോർപ്പറേഷനിലെ 49, 51 വാർഡുകൾ, ശ്രീനാരായണപുരം പഞ്ചായത്തിലെ 11, 12 വാർഡുകൾ, കുന്നംകുളം നഗരസഭയിലെ 07, 10, 11, 15, 17, 19, 25, 26 ഡിവിഷനുകൾ എന്നിവ കണ്ടെയ്ൻമെന്റ് സോണുകളായി തുടരും.