തൃശൂർ: സ്വർണ്ണ കള്ളക്കടത്തുമായി ബന്ധപ്പെട്ട എല്ലാ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുക, മുഖ്യമന്ത്രി രാജിവയ്ക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 8 ന് രാവിലെ 10ന് കളക്ടറേറ്റ് ധർണ നടത്തുന്നു. ടി.എൻ പ്രതാപൻ എം.പി ഉദ്ഘാടനം ചെയ്യും.