തൃശൂർ: കേന്ദ്രസർക്കാർ ആദായനികുതി നിയമം ഭേദഗതി ചെയ്തതും സർവീസ് ടാക്‌സ് ഏർപ്പെടുത്തിയതും സംഘങ്ങൾക്ക് ടി.ഡി.എസ് അടയ്ക്കാൻ നിയമം ഭേദഗതി ചെയ്തതും സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങളെ ഉന്മൂലനം ചെയ്യാനുള്ള ശ്രമങ്ങളാണെന്ന് എൽ.ജെ.ഡി ജില്ലാ പ്രസിഡന്റ് യൂജിൻ മൊറേലി പറഞ്ഞു. സഹകരണ ജീവനക്കാരുടെ കൂട്ടായ്മയായ കേരള കോ- ഓപറേറ്റീവ് എംപ്ലോയീസ് സെന്റർ ജില്ലാ കമ്മിറ്റി തൃശൂർ ആദായ നികുതി ഓഫീസിന്റെ മുൻപിൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ധർണ്ണയിൽ കെ.സി.ഇ സെന്റർ ജില്ലാ സെക്രട്ടറി കെ.കെ. ജിജു അദ്ധ്യക്ഷനായി. സംഘടനാ സംസ്ഥാന ജനറൽ സെക്രട്ടറി ഷോബിൻ തോമസ്, അജി ഫ്രാൻസിസ്, വിൻസെന്റ് പുത്തൂർ, റോബർട്ട് ഫ്രാൻസിസ്, ലിറിൻ ജോണി, സി.കെ. ആന്റു, നിതിൻ ആന്റണി, സി.എം. ഷാജി എന്നിവർ സംസാരിച്ചു.