അന്തിക്കാട്: യുവാക്കളുടെ വാടസ്ആപ്പ് ഗ്രുപ്പ് കൂട്ടായ്മയായ കേരള കൃഷിയുടെ നേതൃത്വത്തിൽ ജൈവകൃഷി പദ്ധതിക്ക് തുടക്കം. റാഫി മുറ്റിച്ചൂർ എന്ന ചെറുപ്പക്കാരന്റെ നേതൃത്വത്തിലാണ് ഒരുകൂട്ടം യുവാക്കൾ രണ്ടേക്കറിൽ ജൈവകൃഷി നടത്തുന്നത്. കൊള്ളി, കൂർക്ക, പയർ, തക്കാളി, വേണ്ട, പച്ചമുളക്, വഴുതനങ്ങ എന്നിവയാണ് പ്രധാന വിളകൾ. കൂട്ടായ്മയുടെ ഉദ്ഘാടനം ടി.എൻ. പ്രതാപൻ എം.പി നിർവഹിച്ചു. അന്തിക്കാട് പഞ്ചായത്ത് പ്രസിഡന്റ് എ.വി. ശ്രീവത്സൻ അദ്ധ്യക്ഷനായി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുമൈറ ബഷീർ,​ ബ്ലോക്ക് മെമ്പർ കെ.കെ. ശോഭന ടീച്ചർ, പഞ്ചായത്ത് മെമ്പർ ശാന്ത സോളമൻ, ഷൗക്കത്ത് അലി, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വി.കെ. മോഹനൻ എന്നിവർ പങ്കെടുത്തു.