കാഞ്ഞാണി: മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്ക് പണം കണ്ടെത്തുന്നതിനായി വെളുത്തൂർ ചിത്ര ആർട്‌സ് ക്ലബ്ബ് ലൈബ്രറി പ്രവർത്തകർ ഒരേക്കർ പാടത്ത് നെൽക്കൃഷിയിറക്കി. നെൽക്കൃഷിക്ക് പുറമെ 75 സെന്റ് സ്ഥത്ത് കൂർക്കയും, മറ്റ് പച്ചക്കറികളും കൃഷി ചെയ്യുന്നുണ്ട്. മുരളി പെരുനെല്ലി എം.എൽ.എ വിത്തെറിയൽ കർമ്മം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സുജാത മോഹൻദാസ് അദ്ധ്യക്ഷയായി. കൃഷി ഓഫീസർ ലക്ഷ്മി മോഹൻ, ചിത്ര ആർട്‌സ് ക്ലബ് ലൈബ്രറി പ്രസിഡന്റ് സി.ജി സജീഷ്, സെക്രട്ടറി ടി.വി സന്ദീപ് എന്നിവർ നേതൃത്വം നൽകി. തരിശുനിലങ്ങളിൽ ചെയ്ത പച്ചക്കറിക്കൃഷിയുടെ ലാഭവിഹിതമായ 20,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നതിനായി മുരളി പെരുനെല്ലി എം.എൽ.എയ്ക്ക് കൈമാറി.