തൃശൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസ് മാഫിയ പ്രവർത്തനത്തിന്റെ താവളമാണെന്നും സ്വർണ്ണക്കള്ളക്കടത്തുമായി ഉയർന്ന ആരോപണങ്ങൾ മുഖ്യമന്ത്രി രാജിവച്ച് അന്വേഷിക്കണമെന്നും ടി.എൻ. പ്രതാപൻ എം.പി പറഞ്ഞു. സ്വർണ്ണക്കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കോൺഗ്രസ് കമ്മിറ്റി നടത്തിയ കളക്ടറേറ്റ് ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു. കെ.പി.സി.സി ജനറൽ സെക്രട്ടറി ഒ. അബ്ദുറഹിമാൻകുട്ടി അദ്ധ്യക്ഷനായി. പി.എ. മാധവൻ, ജോസഫ് ചാലിശ്ശേരി, എം.പി. വിൻസെന്റ്, ടി.വി. ചന്ദ്രമോഹൻ, എൻ.കെ. സുധീർ, ജോസ് വള്ളൂർ, അഡ്വ. ജോസഫ് ടാജറ്റ്, രാജേന്ദ്രൻ അരങ്ങത്ത്, ടി.യു. ഉദയൻ, വിൻസെന്റ് കാട്ടൂക്കാരൻ, സുനിൽ അന്തിക്കാട്, രാജൻ പല്ലൻ, ജോൺ ഡാനിയേൽ, എ. പ്രസാദ്, ടി.കെ. പൊറിഞ്ചു, കെ.വി. ദാസൻ, അനിൽ പൊറ്റെക്കാട്ട് എന്നിവർ പ്രസംഗിച്ചു.