തൃശൂർ: മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ കർക്കടക വാവ് ബലിതർപ്പണ ചടങ്ങുകൾ ഒഴിവാക്കുന്നതായി ദേവസ്വം കമ്മിഷണർ അറിയിച്ചു. ബലിതർപ്പണ ചടങ്ങുകൾക്ക് ഭക്തജനങ്ങൾ കൂട്ടമായി എത്തിയാൽ സാമൂഹിക അകലം പാലിക്കുന്നതിനോ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാനോ കഴിയില്ല. കൊവിഡ് സമൂഹ വ്യാപനത്തിന് വഴിവയ്ക്കാൻ സാദ്ധ്യതയുണ്ടെന്നത് പരിഗണിച്ചാണ് കർക്കടക വാവ് ബലിതർപ്പണ ചടങ്ങുകൾ ഒഴിവാക്കിയത്.