തൃശൂർ: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഭക്ഷ്യകിറ്റ് സംസ്ഥാനതല ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി നിർവഹിക്കും. ഇന്ന് രാവിലെ 10.30ന് കോടാലി ഗവ. എൽ.പി സ്‌കൂളിൽ വീഡിയോ കോൺഫറൻസ് വഴി നടക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അദ്ധ്യക്ഷനാകും. ഭക്ഷ്യസിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി പി. തിലോത്തമൻ പങ്കെടുക്കും.