വലപ്പാട്: ടിപ്പുസുൽത്താൻ റോഡിൽ അത്യാധുനിക രീതിയിൽ നിർമ്മിച്ച ടർഫ് ഫുട്ബാൾ കോർട്ട് ടി.എൻ പ്രതാപൻ എം.പി ഉദ്ഘാടനം ചെയ്തു. മികച്ച കായിക താരങ്ങളെ വാർത്തെടുക്കുന്നതിന് സ്വകാര്യ സംരംഭങ്ങൾക്ക് സർക്കാരിന്റെ പൂർണ പിന്തുണ ഉണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു. നാട്ടിക പഞ്ചായത്ത് പ്രസിഡന്റ് പി. വിനു അദ്ധ്യക്ഷനായി. പ്രേമ സഞ്ജീവ്, ഗിരീഷ് മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.