travancore-dewaswam-board

മാള: സർക്കാർ അനുവദിച്ച പത്ത് കോടിയുടെ ഫണ്ട് ട്രിപ്പിൾ ലോക് ഡൗണിൽ സെക്രട്ടേറിയറ്റിൽ കുരുങ്ങിയതോടെ ,കൊച്ചിൻ ദേവസ്വം ബോർഡിൽ കഴിഞ്ഞ മാസത്തെ ശമ്പളവും പെൻഷനും മുടങ്ങി. ലോക് ഡൗണും ഭക്തർക്ക് നിയന്ത്രണവും വന്നതോടെ ക്ഷേത്രങ്ങളിൽ നിത്യച്ചെലവ് പോലും സാദ്ധ്യമാകാത്ത അവസ്ഥയിലാണ്.

തുറന്നെങ്കിലും അടച്ചതിന് തുല്യമായ അവസ്ഥയിലാണ് മിക്ക ക്ഷേത്രങ്ങളും. തൃശൂർ, എറണാകുളം, പാലക്കാട് ജില്ലകളിലായി കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങൾ ജൂൺ 9 മുതൽ നിയന്ത്രണങ്ങൾക്ക് വിധേയമായി തുറന്നെങ്കിലും ഭക്തർ തീരെക്കുറവാണ്. ബോർഡിന്റെ കെട്ടിടങ്ങളുടെ വാടകയും ലഭിക്കാത്ത അവസ്ഥയാണ്.സർക്കാർ അനുവദിച്ച പത്ത് കോടി രൂപ ലഭിച്ചാൽ ജൂൺ, ജൂലായ് മാസങ്ങളിലെ ശമ്പളവും പെൻഷനും നൽകാനാവും.

ക്ഷേത്രങ്ങൾ -406

സ്ഥിരം ജീവനക്കാർ - 1400
താത്കാലിക

ജീവനക്കാർ -400

ശമ്പളം -4.50 കോടി

പെൻഷൻ -95 ലക്ഷം

'സർക്കാർ ഫണ്ട് അടുത്തയാഴ്ചയോടെ ലഭിക്കുമെന്നാണ് കരുതുന്നത്. ഇപ്പോഴത്തെ നിലയിൽ ക്ഷേത്രങ്ങളുടെ നിത്യനിദാനച്ചെലവുകൾക്ക് പോലും വരുമാനമില്ല'.

-എ.ബി മോഹനൻ

കൊച്ചിൻ ദേവസ്വം

ബോർഡ് പ്രസിഡന്റ്.