കാഞ്ഞാണി: ലയൺസ് ക്ലബ്ബിന്റെയും മണപ്പുറം ഫൗണ്ടേഷന്റെയും നേതൃത്വത്തിൽ വെങ്കിടങ്ങ് എഫ്.ഡി.ഡബ്ളിയു.സി.എസ് ലിമിറ്റഡിലെ മത്സ്യത്തൊഴിലാളികൾക്ക് മഴക്കോട്ട് വിതരണം ലയൺസ് ക്ലബ് 318ന്റെ വൈസ് ഡിസ്ട്രിക്ട് ഗവർണർ സുഷമ നന്ദകുമാർ നിർവഹിച്ചു. വാടാനപ്പിള്ളി ലയൺസ് ക്ലബ് പ്രസിഡന്റ് മദനകുമാർ അദ്ധ്യക്ഷനായി. മണപ്പുറം ഫൗണ്ടേഷൻ സി.ഇ.ഒ: ജോർജ് ഡി. ദാസ്,​ ഡിസ്ട്രിക്ട് കോ- ഓർഡിനേറ്റർ കെ.എം. അഷറഫ്, ഭരതൻ,​ പീതാംബരൻ എന്നിവർ സംസാരിച്ചു.