തൃശൂർ: വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെയുള്ള യോഗം നേതൃത്വത്തിന് കേന്ദ്ര വനിതാ സംഘം പൂർണപിന്തുണ പ്രഖ്യാപിച്ചു. ശ്രീനാരായണ ധർമ്മ പരിപാലന യോഗത്തിന്റെ തണലിൽ വനിതകളെ ആത്മീയവും ഭൗതികവുമായി ഉയർത്തിയത് മൈക്രോ ഫിനാൻസാണ്. കെ.കെ. മഹേശന്റെ ആത്മഹത്യ യോഗം നേതാക്കളെ അപകീർത്തിപ്പെടുത്താൻ ആയുധമാക്കുന്ന സമുദായ വിരുദ്ധ ശക്തികളെ തിരിച്ചറിഞ്ഞ് ചെറുത്തുതോൽപ്പിക്കണം. മഹേശന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സർക്കാർ തലത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ തന്നെ ആവശ്യപ്പെട്ടിട്ടുണ്ടെന്നും വനിതാ സംഘം നേതാക്കൾ വ്യക്തമാക്കി. യോഗത്തിൽ കേന്ദ്ര വനിതാ സംഘം പ്രസിഡന്റ് കെ.പി. കൃഷ്ണകുമാരി, വൈസ് പ്രസിഡന്റ് ഇ.എസ്. ഷീബ, സെക്രട്ടറി അഡ്വ. സംഗീത വിശ്വനാഥൻ, പി.വി. ലോലമ്മ, ഗീതാ മധു, ഷൈലജ രവീന്ദ്രൻ, രാധാമണി, സുമംഗല എന്നിവർ പങ്കെടുത്തു.