തൃശൂർ: പൊലീസ് നോക്കുകുത്തിയായെന്നും ജില്ലയിൽ ഗുണ്ടകളുടെ തേർവാഴ്ചയാണെന്നും ബി.ജെ.പി സംസ്ഥാന സെക്രട്ടറി എ. നാഗേഷ്. കഞ്ചാവ് സംഘങ്ങളുടെ കുടിപ്പക നാടിന്റെ സമാധാനം തകർക്കുകയാണ്. ഇക്കൂട്ടരെ പിടിച്ചു കെട്ടേണ്ട പൊലീസ് ആത്മവീര്യം നഷ്ടപ്പെട്ട നിലയിലാണ്. മാഫിയാ സംഘങ്ങൾക്ക് സി.പി.എമ്മിന്റെ ഒത്താശയുണ്ട്. ഇതിന്റെ പിൻബലത്തിലാണ് ഗുണ്ടാസംഘങ്ങളുടെ വിലസലെന്നും നാഗേഷ് ആരോപിച്ചു.