ഒല്ലൂർ: കൈനൂർ ബി.എസ്.എഫ് കേന്ദ്രത്തിലെ ജവാന്റെ ബന്ധുവിന് കൊവിഡ്. ഇതോടെ വലക്കാവ് വാർഡ് കണ്ടെയ്ൻമെന്റ് സോണിലേക്ക് മാറ്റി. ബി.എസ്.എഫ് കേന്ദ്രത്തിലെ ജവാന്മാർക്കും ബന്ധുക്കൾക്കുമായി 19 പേർക്ക് രോഗം ബാധിച്ചു. കൈനൂർ ബി.എസ്.എഫ് കേന്ദ്രം പൂർണമായും അടച്ചിരിക്കുകയാണ്. സമീപത്തുള്ള വലക്കാവ് സെന്ററിലെ കടകളും അടച്ചിരിക്കുകയാണ്.