തൃശൂർ: ഐ.എച്ച്.ആർ.ഡി ടെക്‌നിക്കൽ ഹയർ സെക്കൻഡറി പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ihrd.kerala.gov.in/thss എന്ന വെബ്‌സൈറ്റ് വഴി ഓൺലൈൻ ആയോ താത്പര്യമുള്ള സ്‌കൂളുകളിൽ നേരിട്ടോ അപേക്ഷ സമർപ്പിക്കാം. പ്രവേശനത്തിനുള്ള അപേക്ഷകൾ ബന്ധപ്പെട്ട സ്‌കൂളുകളിൽ ലഭിക്കേണ്ട അവസാന തീയതി ജൂലായ് 24 ആണ്. ഓൺലൈൻ ആയി അപേക്ഷിക്കുന്നവർ അപേക്ഷാ പ്രക്രിയ പൂർത്തിയാക്കിയ ശേഷം വെബ്‌സൈറ്റിൽ നിന്ന് പൂർണമായ അപേക്ഷ ഡൌൺലോഡ് ചെയ്യണം. ഈ അപേക്ഷയും അനുബന്ധ രേഖകളും 100 രൂപയുടെ രജിസ്‌ട്രേഷൻ ഫീസ് സഹിതം (പട്ടികജാതി/വർഗ വിദ്യാർത്ഥികൾക്ക് 50 രൂപ) ജൂലായ് 24 വൈകിട്ട് മൂന്നിനകം ബന്ധപ്പെട്ട സ്‌കൂളുകളിൽ സമർപ്പിക്കണം. സി.ബി.എസ്.ഇ/ഐ.സി.എസ്.ഇ വിഭാഗത്തിൽ നിന്നുള്ള അപേക്ഷകർക്ക് പ്രസ്തുത തീയതിക്ക് മുമ്പായി പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിക്കാത്ത പക്ഷം അപേക്ഷ സമർപ്പിക്കുന്നതിന് യുക്തമായ അവസരം ലഭിക്കും.