തൃശൂർ: തൃശൂർ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഫുഡ് ആൻഡ് ബീവറേജ് സർവീസ്, ഫുഡ് പ്രൊഡക്‌ഷൻ, ഫ്രണ്ട് ഓഫീസ് ഓപറേഷൻ, ഹോട്ടൽ അക്കമഡേഷൻ ഓപ്പറേഷൻ എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി യോഗ്യതയുളള പരിശീലനത്തിന്റെ കാലാവധി ഒരു വർഷമാണ്. എസ്.സി, എസ്.ടി, ഒ.ഇ.സി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് പഠനം സൗജന്യമാണ്. അപേക്ഷാഫോറവും വിശദവിവരങ്ങളും www.fcikerala.org എന്ന വെബ്‌സൈറ്റിൽ ലഭിക്കും. ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലായ് 30 വൈകീട്ട് 5 മണി. ഫോൺ: 0487 2384253, 9847677549, 9895880075.