ചാലക്കുടി: നഗരത്തിൽ വ്യാഴാഴ്ച ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. കണ്ണമ്പുഴ റോഡിൽ ചെന്നൈയിൽ നിന്നെത്തി ക്വാറന്റൈനിൽ കഴിഞ്ഞ സ്ത്രീക്കാണ് പരിശോധനാ ഫലം പോസറ്റീവായത്. ഇവർക്ക് പുറത്താരുമായി സമ്പർക്കമുണ്ടായിട്ടില്ല. ഇതിനിടെ സമൂഹ വ്യാപനത്തിന്റെ സംശയത്തിൽ നഗരത്തിൽ റാന്റം ടെസ്റ്റ് നടത്തിയതിന്റെ ഫലം ആശ്വാസകരമായി. ഇതുവരെ ആർക്കും കൊവിഡ് ബാധയുണ്ടായില്ലെന്ന് തെളിഞ്ഞു.