മാള: മാള പഞ്ചായത്ത് ബസ് സ്റ്റാന്റിന് സമീപത്തെ ഓട്ടോറിക്ഷാ സ്റ്റാൻഡിനോട് ചേർന്നുള്ള തണൽ ചെടികൾ വീണ്ടും മുറിച്ച നിലയിൽ കണ്ടെത്തി. ഏതാനും നാൾ മുൻപും സമാനമായ രീതിയിൽ സാമൂഹിക വിരുദ്ധർ തണൽ മരങ്ങൾ മുറിച്ചിരുന്നു. പ്രളയത്തിന് ശേഷം ഓട്ടോ ഡ്രൈവർമാർ നട്ടുവളർത്തിയ തൈകളാണ് ഇത്തരത്തിൽ വെട്ടിയത്. ഓട്ടോ ഡ്രൈവർമാർക്ക് വിശ്രമത്തിനായി മാത്രമല്ല ഈ പരിസരത്തിന് സൗന്ദര്യവും പച്ചപ്പും നൽകുന്നതിനായുമാണ്‌ മരങ്ങൾ നട്ടത്. മരങ്ങൾ നശിപ്പിക്കാൻ ബോധപൂർവമായ ശ്രമമാണ് നിരന്തരം നടക്കുന്നതെന്നും ഇക്കാര്യത്തിൽ നടപടി സ്വീകരിക്കണമെന്നുമാണ് ഡ്രൈവർമാരുടെ ആവശ്യം.