കയ്പമംഗലം: സ്വർണക്കടത്തിന് കൂട്ടുനിൽക്കുന്ന മുഖ്യമന്ത്രി രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി കയ്പമംഗലം പഞ്ചായത്ത് കമ്മിറ്റി കാളമുറിയിൽ സംഘടിപ്പിച്ച പ്രതിഷേധ സമരം നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ജ്യോതിബാസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എം.ജി ശ്രീവത്സൻ അദ്ധ്യക്ഷനായി. സതീശൻ തെക്കിനിയേടത്ത്, രാജേഷ് കോവിൽ, അശോകൻ പാണാട്ട്, അനീഷ് മാടപ്പാട്ട് എന്നിവർ പങ്കെടുത്തു.