തൃശൂർ : സ്വർണ്ണ കള്ളക്കടത്തിലെ മുഖ്യകണ്ണിയായ സ്വപ്‌ന സുരേഷിനെ ഒളിപ്പിച്ചിരിക്കുന്നതിന് പിറകിൽ മുഖ്യമന്ത്രിയുടെ ഓഫീസാണെന്ന് ടി.എൻ പ്രതാപൻ എം. പി ആരോപിച്ചു. ആഭ്യന്തര വിജിലൻസ് വകുപ്പുകൾ ഭരിക്കുന്നത് മുഖ്യമന്ത്രിയാണ്. കേരളത്തിനകത്ത് ചലനമെന്തുണ്ടായാലും ആഭ്യന്തര വിജിലൻസിന് അറിയാനാകും. അതിനുള്ള ആധുനിക ഭരണ സാങ്കേതിക സംവിധാനങ്ങൾ പൊലീസ് വകുപ്പിനുണ്ട്. ഒപ്പം മികച്ച അന്വേഷണ പാടവമുള്ള ഉദ്യോഗസ്ഥ വൃന്ദവും. എന്നിട്ടും ദിവസങ്ങളേറെ പിന്നിട്ടിട്ടും കേരളത്തിൽ ഒളിവിലിരിക്കുന്ന സ്വപ്‌ന സുരേഷിനെ കസ്റ്റംസിന്റെ കൈയിലേൽപ്പിക്കാൻ പൊലീസിന് കഴിയുന്നില്ല എന്നത് അങ്ങേയറ്റം അപമാനകരമാണെന്നും പ്രതാപൻ കുറ്റപ്പെടുത്തി..