വടക്കേക്കാട്: ഒരു വയസുകാരനുൾപ്പെടെ ഒരു കുടുംബത്തിലെ നാല് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. വടക്കേക്കാട് പഞ്ചായത്ത് നിവാസികൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

വിദേശത്ത് നിന്നുമെത്തി നേരെ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നവർക്കാണ് രോഗ ബാധ. 53 വയസുള്ള പുരുഷൻ, ഒരു വയസുള്ള കുട്ടി, 26 ഉം, 23 ഉം വയസുള്ള വനിതകൾ എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവർക്ക് യാതൊരു തരത്തിലുള്ള പൊതു സമ്പർക്കവുമില്ലെന്നും, ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും ആരോഗ്യ വിഭാഗം അറിയിച്ചു.