തൃശൂർ: കൊവിഡ് രോഗമുക്തരായവരുടെ എണ്ണം ബാധിതരായവരുടെ എണ്ണത്തേക്കാൾ ഉയർന്ന ദിനത്തിൽ 17 പേർക്ക് രോഗബാധ. 19 പേർ രോഗമുക്തരായി. ഒരാൾക്ക് മാത്രം സമ്പർക്കത്തിലൂടെയാണ് രോഗബാധ. രണ്ട് പേർ ബി.എസ്.എഫ് ജവാന്മാരാണ്. ഒരു കുടുംബത്തിലെ നാല് പേർക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 574 ആയി. 363 പേർ ഇതുവരെ രോഗമുക്തരായി. 184 പേർ ജില്ലയിലെ ആശുപത്രികളിലുണ്ട്. തൃശൂർ സ്വദേശികളായ 9 പേർ മറ്റു ജില്ലകളിൽ ചികിത്സയിലുണ്ട്.
രോഗബാധിതർ ഇവർ
ആലുവയിൽ നിന്ന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ച അതിരപ്പിള്ളി സ്വദേശിയായ ചുമട്ടുതൊഴിലാളി (54ൻ), ജയ്പൂരിൽ നിന്ന് കൈനൂരിൽ വന്ന ബി.എസ്.എഫ് ജവാൻ (40), ഉത്തരാഖണ്ഡിൽ നിന്ന് കൈനൂരിൽ വന്ന ബി.എസ്.എഫ് ജവാൻ (45), ബീഹാറിൽ നിന്ന് വന്ന 23 വയസ്സുള്ള ബീഹാർ സ്വദേശി, മുംബയിൽ നിന്ന് വന്ന കിഴക്കെകോട്ട സ്വദേശി (45), മുംബയിൽ നിന്ന് വന്ന മാള സ്വദേശി (40), ഷാർജയിൽ നിന്ന് വന്ന ചാവക്കാട് സ്വദേശി (31), ദുബായിൽ നിന്ന് വന്ന മുല്ലശ്ശേരി സ്വദേശി (32), ഇംഗ്ലണ്ടിൽ നിന്ന് വന്ന പുത്തൻചിറ സ്വദേശി (30), കുവൈറ്റിൽ നിന്ന് വന്ന പുത്തൻചിറ സ്വദേശി (31), ദുബായിൽ നിന്ന് വന്ന വേളൂക്കര സ്വദേശി, (30), ഖത്തറിൽ നിന്ന് വന്ന പുതുക്കാട് സ്വദേശി (44), അജ്മാനിൽ നിന്ന് വന്ന ചാവക്കാട് സ്വദേശി (26), സൗദിയിൽ നിന്ന് വന്ന വടക്കെക്കാട് സ്വദേശികളായ ഒരു കുടുംബത്തിലെ 4 പേർ (53, പുരുഷൻ, 26, സ്ത്രീ, 25, സ്ത്രീ, 1 വയസ്സുള്ള പെൺകുഞ്ഞ്) എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.
കൊവിഡ് ജില്ലയിൽ
നിരീക്ഷണത്തിൽ 15,984
ഇന്നലെ
ആശുപത്രിയിൽ പ്രവേശിപ്പിച്ചത് 34 പേരെ
നിരീക്ഷണത്തിലാക്കിയത്
923 പേർ
ഒഴിവാക്കിയത് 1387
പരിശോധനയ്ക്ക് അയച്ചത്
14,704 സാമ്പിൾ
ഫലം ലഭിക്കാനുള്ളത് 1270