തൃശൂർ: കേന്ദ്ര സർക്കാർ പട്ടികവിഭാഗങ്ങൾക്കായി അനുവദിച്ച പദ്ധതികൾ നടപ്പാക്കുന്നതിൽ സംസ്ഥാന സർക്കാർ ഗുരുതര വീഴ്ച വരുത്തിയതായി ബി.ജെ.പി പട്ടികജാതി മോർച്ച സംസ്ഥാന അദ്ധ്യക്ഷൻ ഷാജുമോൻ വട്ടേക്കാട് പറഞ്ഞു. ബി.ജെ.പി പട്ടികജാതി മോർച്ച തൃശൂർ ജില്ലാ കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് വി.സി ഷാജി അദ്ധ്യക്ഷത വഹിച്ചു. പട്ടിക ജാതി മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ ബാബു, ബി.ജെ.പി ജില്ലാ സെക്രട്ടറി ശശി മരുതയൂർ, രാജൻ പുഞ്ചക്കൽ എന്നിവർ പ്രസംഗിച്ചു