ksu-kolli
പഠന സഹായത്തിനായി കെ.എസ്.യുവിന്റെ നേതൃത്വത്തിൽ നടത്തുന്ന കൊള്ളിക്കച്ചവടം പഞ്ചായത്ത് പ്രസിഡന്റ് പി. വിനു ഉദ്ഘാടനം ചെയ്യുന്നു

തൃപ്രയാർ: കൊവിഡ് കാലത്ത് നിർദ്ധന വിദ്യാർത്ഥികളെ സഹായിക്കുന്നതിന് കെ.എസ്.യുവിന്റെ കൊള്ളിക്കച്ചവടം. തൃപ്രയാർ സെന്ററിൽ നടന്ന കൊള്ളിക്കച്ചവടം പഞ്ചായത്ത് പ്രസിഡന്റ് പി. വിനു ലോട്ടറി വിൽപ്പന തൊഴിലാളിയായ വിജയനു നൽകി ഉദ്ഘാടനം ചെയ്തു. കെ.എസ്.യു നാട്ടിക നിയോജക മണ്ഡലം പ്രസിഡന്റ് സച്ചിൻ ടി. പ്രദീപ് അദ്ധ്യക്ഷനായി.

യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് സുമേഷ് പാനാട്ടിൽ, സമൂഹിക പ്രവർത്തകൻ ഷമീർ വലപ്പാട്, സന്തോഷ് മാസ്റ്റർ എന്നിവർ സംസാരിച്ചു. കെ.എസ്. ശ്രീജിൽ, വൈശാഖ് വേണുഗോപാൽ, യദുകൃഷ്ണ അന്തിക്കാട്, ഉവൈസ് നാസർ, പ്രസാദ് നാട്ടിക, യു.ആർ. രാഗേഷ്, അജ്മൽ, സഗീർ, അൻസാർ തളിക്കുളം, ശ്യാം ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.