kju
നാലുപേരുടെ ജീവൻ രക്ഷിച്ച അദ്വൈതിന് ജേർണലിസ്റ്റ് യുണിയൻ തൃപ്രയാർ മേഖലാ കമ്മിറ്റി പ്രസിഡന്റ് സുനിൽകുമാർ സ്നേഹാദരവ് നൽകുന്നു.

കാഞ്ഞാണി: പുത്തൻപീടികയിൽ ഷോക്കേറ്റ് മരണത്തോട് മല്ലടിക്കുകയായിരുന്ന നാലുപേരെ അത്ഭുതകരമായി രക്ഷപ്പെടുത്തിയ എട്ടാം ക്ലാസ്സ് വിദ്യാർത്ഥി അദൈ്വതിനുള്ള കേരള ജേർണലിസ്റ്റ് യൂണിയൻ തൃപ്രയാർ മേഖലാ കമ്മിറ്റി പുരസ്‌കാരം മണലൂരിലെ വസതിയിൽ ചെന്ന് സമർപ്പിച്ചു.
ഐ.ജെ.യു ദേശീയ സമിതി അംഗം ജോസ് താടിക്കാരൻ പൊന്നാട അണിയിച്ചു.
കെ.ജെ.യു തൃപ്രയാർ മേഖലാ പ്രസിഡന്റ് സി.എസ്. സുനിൽ മെമ്മന്റോ നൽകി ആദരിച്ചു. ചടങ്ങിൽ ജില്ലാ കെ.ജെ.യു ജോയിന്റ് സെക്രട്ടറി കെ.ആർ. മധു, കെ.ജെ.യു തൃപ്രയാർ മേഖലാ സെക്രട്ടറി സജീവൻ കാരമുക്ക്, ടി.വി. സദാശിവൻ, സുബ്രൻ അന്തിക്കാട്, എം.എസ്. സജീഷ് എന്നിവർ പ്രസംഗിച്ചു.