ചാലക്കുടി: പരിയാരം ഗ്രാമീണ വായനശാലയ്ക്ക് വേണ്ടി നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജെനീഷ് പി. ജോസ് അദ്ധ്യക്ഷനായി.
ജില്ലാ പഞ്ചായത്ത് അംഗം സി.ജി. സിനി, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.ഡി. പോൾസൺ, പഞ്ചായത്ത് അംഗങ്ങളായ ഷാജി ജോസഫ്, സിനി ഡേവീസ്, വായനശാലാ പ്രസിഡന്റ് പി.വി. ഷിബു, സെക്രട്ടറി കെ.വി. ഷൈസൺ എന്നിവർ സംസാരിച്ചു.
ജില്ലാ പഞ്ചായത്ത് അനുവദിച്ച 10 ലക്ഷം രൂപ ചെലവിലാണ് വായനശാലയ്ക്ക് കെട്ടിടം നിർമ്മിക്കുന്നത്.