കൊരട്ടി: സംസ്ഥാന സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി വെസ്റ്റ് കൊരട്ടി കൂട്ടുകൃഷി സംഘത്തിന്റെ നേതൃത്വത്തിൽ കുണ്ടുകുഴിപ്പാടത്ത് കൃഷി ഇറക്കുന്നു. വർഷങ്ങളായി തരിശുകിടക്കുന്ന 15 ഏക്കർ സ്ഥലത്താണ് വിരിപ്പ് കൃഷി ഇറക്കുന്നത്.
വിത്ത് വിതക്കലിന്റെ ഉദ്ഘാടനം കൊരട്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കുമാരി ബാലൻ നിർവഹിച്ചു. മെമ്പർ ബിന്ദു സത്യപാലൻ, കൃഷി ഓഫിസർ ദീപ ജോണി, അസിസ്റ്റന്റ് കൃഷി ഓഫീസർ സി.എം. സൈനുദ്ദിൻ, വഴിച്ചാൽ പാടശേഖരം സമിതി പ്രസിഡന്റ് എം.എ. രാജൻ, കൂട്ടുകൃഷി സംഘം പ്രസിഡന്റ് ജി.ഡി. തോമസ്, എം.വി. ദേവസി, എ.കെ. മനോഹരൻ, ടി.കെ. മാണി തുടങ്ങിയവർ പ്രസംഗിച്ചു.