അതിരപ്പിള്ളി: പഞ്ചായത്തിലെ നാലാം വാർഡ് കണ്ടെയ്ൻമെന്റ് സോണാക്കി ജില്ലാ കളക്ടർ ഉത്തരവിറക്കി. ചുമട്ടുതൊഴിലാളിക്ക് കൊവിഡ് സ്ഥിരീകരിച്ച വെറ്റിലപ്പാറ പ്രദേശമാണ് അടച്ചിടുക. പഞ്ചായത്ത് ഓഫീസ്, പ്രാഥമിക ആരോഗ്യ കേന്ദ്രം, ഗവ. ഹോമിയോ ആയുർവേദ ആശുപത്രികൾ ഉൾപ്പെടുന്നതാണ് ഈ ഭാഗം.