തൃപ്രയാർ: ചെമ്മാപ്പിള്ളി തൂക്കുപാലം അറ്റകുറ്റപ്പണി നടത്തി സഞ്ചാര യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തൂക്കുപാലത്തിനു മുകളിൽ പ്രതിഷേധ സമരം നടത്തി. പ്രശസ്ത നിരൂപകൻ ബാലചന്ദ്രൻ വടക്കേടത്ത് ഉദഘാടനം ചെയ്തു.

നാട്ടിക മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ചക്രപാണി പുളിക്കൽ അദ്ധ്യക്ഷനായി. ഡി.സി.സി സെക്രട്ടറി അനിൽ പുളിക്കൽ, വി.ആർ. വിജയൻ ബിന്ദു പ്രദീപ്, വി.ഡി. സന്ദീപ്, സി.എസ്. മണികണ്ഠൻ, എ.ബി. സജീവൻ, സി.എസ്. സിദ്ധൻ, സി.ആർ. അജിത് പ്രസാദ് തുടങ്ങിയവർ പ്രസംഗിച്ചു.