മാള: കൊവിഡ് പൊസിറ്റീവ് ആയതായി കണ്ടെത്തിയ രോഗി ഐരാണിക്കുളം കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികത്സ തേടി എത്തിയിരുന്നതിനാൽ രണ്ട് ഡോക്ടർമാർ അടക്കം ഏഴ് പേർ നിരീക്ഷണത്തിലായി. രോഗി മകന്റെ അഡ്മിഷനുമായി ബന്ധപ്പെട്ട് എറണാകുളത്തേക്ക് യാത്ര നടത്തിയിട്ടുണ്ട്. ഐരാണിക്കുളം ആശുപത്രിയിൽ ഇയാളുമായി പ്രാഥമിക സമ്പർക്കം ഉണ്ടായ ഏഴ് പേരുടെ പരിശോധനാ ഫലം രണ്ട് ദിവസം കഴിയുമ്പോൾ ലഭിക്കും. മറ്റ് ജീവനക്കാരുടെ സ്രവവും പരിശോധനയ്ക്ക് എടുത്തിട്ടുണ്ട്. പ്രാഥമിക സമ്പർക്ക പട്ടികയിലുള്ളവരുടെ പരിശോധനാ ഫലം അനുസരിച്ചായിരിക്കും തുടർ നടപടികൾ. സംഭവത്തെക്കുറിച്ച് വ്യാജ പ്രചരണങ്ങൾ പരക്കുന്നത് ജനങ്ങളിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ടെന്നും ഡോ. മനു മാത്യു പറഞ്ഞു.