തൃശൂർ : സമ്പൂർണ്ണ ലോക്ഡൗൺ സമയത്ത് പോലും ജോലി ചെയ്ത കൊച്ചിൻ ദേവസ്വം ബോർഡിലെ അടിസ്ഥാന വിഭാഗമായ ക്ഷേത്ര ജീവനക്കാരുൾപ്പെടെ 2000 ഓളം പേരുടെ ജൂൺ മാസത്തെ ശമ്പളം ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്ന് ബി.എം.എസ് നേതൃത്വത്തിലുള്ള ക്ഷേത്ര കാർമിക് സംഘ് ആവശ്യപ്പെട്ടു. പ്രസിഡന്റ് പി.ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. വർക്കിംഗ് പ്രസിഡന്റ് എം.കെ ഉണ്ണികൃഷ്ണൻ, ജനറൽ സെക്രട്ടറി രമേശൻ മാരാർ, പരമേശ്വരൻ നമ്പീശൻ, ഹരി ഇടശേരി, ബാബു രാജ് വാര്യർ, സതീശൻ നമ്പൂതിരി എന്നിവർ സംസാരിച്ചു.