kuthi
kuthiran

തൃശൂർ: കുതിരാൻ തുരങ്കം 15ന് തുറന്നുകൊടുക്കുമെന്ന അവസാന ഉറപ്പും പാലിക്കപ്പെടില്ല. ശേഷിക്കുന്നത് രണ്ട് ദിവസം മാത്രം. ജനപ്രതിനിധികൾക്ക് നൽകിയ ഉറപ്പുകൾ വെറുതെയാവുക മാത്രമല്ല, തുരങ്ക നിർമാണ പണി അടുത്തെങ്ങും പൂർത്തിയാവുകയുമില്ല.

കുതിരാൻ തുരങ്കത്തിന്റെയും മണ്ണുത്തി - വടക്കഞ്ചേരി ദേശീയപാതയുടെ നിർമ്മാണത്തിന്റെയും കാര്യത്തിൽ ജനപ്രതിനിധികളും ജില്ലാ കളക്ടറും നോക്കുകുത്തികളായി തീരുകയാണ്. ഇടയ്ക്കിടെ വിളിച്ചു ചേർക്കുന്ന മന്ത്രിതല യോഗം വരെ പ്രഹസനമാവുകയാണ്. ഈ വർഷത്തിനുള്ളിൽ നിർമാണ ജോലികൾ പൂർത്തിയാക്കുമെന്നായിരുന്നു ടി.എൻ പ്രതാപൻ എം.പിക്ക് മന്ത്രി നിതിൻ ഗഡ്കരി നൽകിയ ഉറപ്പ്. ആറാം തവണയാണ് ദേശീയ പാത നിർമാണം പൂർത്തിയാക്കാൻ സമയം നീട്ടി നൽകുന്നത്. 2009 ആഗസ്റ്റിൽ ഒപ്പുവച്ച കരാർ പ്രകാരം 30 മാസത്തിനുള്ളിൽ ആറുവരിപ്പാത പൂർത്തിയാക്കേണ്ടതായിരുന്നു.

തീരാൻ പണികളേറെ


തുരങ്ക സംരക്ഷണത്തിനായുള്ള നിർമ്മാണം
നടപ്പാതയിൽ ടൈൽ വിരിക്കൽ
തീയണക്കുവാനുള്ള ഉപകരണം സ്ഥാപിക്കൽ
തുരങ്കത്തിന് അകത്തെ ചോർച്ച പരിഹരിക്കൽ
കൈവരി,
പെയ്ന്റിംഗ്
ട്രാഫിക് ലൈൻ,
ഡ്രൈനേജ് പണികൾ
അപ്രോച്ച് റോഡ്
എക്‌സ്‌ഹോസ്റ്ററുകൾ പ്രവർത്തനക്ഷമമായിട്ടില്ല
തുരങ്കത്തിന് അകത്തേക്കും പറുത്തേക്കുമുള്ള പ്രവേശനകവാടങ്ങളിലെ അപ്രോച്ച് റോഡ് പണി

തുരങ്കത്തിന് മുകളിലായി പാറക്കല്ല് അടുക്കി ഉറപ്പിക്കുന്നത്

............


നിർമാണം മുടങ്ങിയത് 26 തവണ