വലപ്പാട്: യൂത്ത് കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സിക്ക് ഉന്നത വിജയം നേടിയവരെ അനുമോദിക്കുന്ന ആദരണീയം പരിപാടിയുടെ ഭാഗമായി വലപ്പാട് ആലപ്പാട് തറവാട്ടിലെ സഹോദരി സഹോദരന്മാരായ ഡെനിത് ഡെന്നി, ഡെലിക്‌സ് ഡെന്നി, ഡെലീഷ്യ റോസ് എന്നിവർക്കും ജിസ്‌ന ജോഷി, ഗായത്രി, അനുസ്യൂത്, ബൃന്ദ എന്നിവർക്കും പുരസ്‌കാരം നൽകി. ജില്ലാ കോൺഗ്രസ് ഉപാദ്ധ്യക്ഷൻ ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്തു. പ്രവീൺ രവീന്ദ്രൻ അദ്ധ്യക്ഷനായി. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷൈൻ നാട്ടിക മുഖ്യ പ്രഭാഷണം നടത്തി. ആന്റോ തൊറയൻ, എം.ബി. സജീവ്, ഉണ്ണിക്കൃഷ്ണൻ ചാണാടിക്കൽ, ജെൻസൺ വലപ്പാട്, റാനിഷ് കെ. രാമൻ, പി.ഐ. നൗഷാദ്, ഉല്ലാസ് വലപ്പാട്, രഞ്ജിത് വലപ്പാട്, രാമൻ തിരുമേനി എന്നിവർ സംസാരിച്ചു.