കാഞ്ഞാണി: നിർദ്ധന രോഗികൾക്ക് തണലേകാൻ കാരമുക്കിൽ ബിരിയാണി മേള നടത്തി. സന്നദ്ധസംഘടനാ പ്രവർത്തകരാണ് ബിരിയാണി മേള നടത്തി മൂന്ന് നിർദ്ധന രോഗികളെ തിരുവനന്തപുരം ആർ.സി..സിയിലേക്ക് കൊണ്ടുപോകുന്നതിനുള്ള ചെലവിന് പണം കണ്ടെത്തിയത്.
ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ വരുമാനമാർഗം വഴിമുട്ടിയ കുടുംബങ്ങളിലെ രോഗികളെ ഡയാലിസിസിനും മറ്റും ഉദാരമതികളുടെ സഹായത്തോടെ സന്നദ്ധപ്രവർത്തകരാണ് കൊണ്ടുപോയിരുന്നത്. ലോക് ഡൗൺ നീണ്ടതോടെ സാമ്പത്തിക പ്രതിസന്ധി നേരിട്ടതോടെയാണ് വീണ്ടും രോഗികളെ കൊണ്ടുപോകുന്നതിന് ബിരിയാണിമേള നടത്തിയത്.