തൃപ്രയാർ: ഈ വർഷം തൃപ്രയാർ ജലോത്സവമില്ല. കൊവിഡ് രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജലോത്സവം നടത്തേണ്ടതില്ലെന്ന് തൃപ്രയാറിൽ ചേർന്ന സംഘാടകസമിതി യോഗം തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50,000 രൂപ നൽകാൻ യോഗം തീരുമാനിച്ചു.

യോഗത്തിൽ പ്രേമചന്ദ്രൻ വടക്കേടത്ത് അദ്ധ്യക്ഷത വഹിച്ചു. സംഘാടകസമിതി ചെയർമാനായിരുന്ന കെ.വി പീതാംബരന്റെ നിര്യാണത്തിൽ യോഗം അനുശോചിച്ചു. പി.സി ശ്രീദേവി, ബെന്നി തട്ടിൽ, നന്മ ചന്ദ്രൻ, ആൻ്റൊ തൊറയൻ, പി.സി ശശിധരൻ, ഭരതൻ വളവത്ത്, എം.എസ് സജീഷ് എന്നിവർ സംസാരിച്ചു. തൃപ്രയാർ ആക്ട്സ്, സുരക്ഷ എന്നീ സന്നദ്ധസംഘടനകൾക്ക് സാമ്പത്തിക സഹായം നൽകാനും യോഗം തീരുമാനിച്ചു.