ks
പിറന്നാൾ ആഘോഷത്തിനായി സ്വരുക്കൂട്ടിയ കാശ് കുടുക്കയിലെ സമ്പാദ്യം മുരളി പെരുനെല്ലി എം.എൽ.എ ഏറ്റുവാങ്ങുന്നു.

അരിമ്പൂർ: തങ്ങൾ സ്വരുക്കൂട്ടി വെച്ച കുഞ്ഞു സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി അരിമ്പൂർ ചേന്ത്ര വീട്ടിൽ സുജേഷിൻ്റെയും ജിനിതയുടെയും മക്കളായ ആറ് വയസുള്ള സായൂജും നാല് വയസുള്ള ശ്രീയും. മുരളി പെരുനെല്ലി എം.എൽ.എയാണ് അതേറ്റുവാങ്ങിയത്.

സായൂജിൻ്റെ ആറാം പിറന്നാൾ ആഘോഷത്തിനായി അനുജത്തിയും കൂടി ചേർന്ന് കാശ് കുടുക്കയിൽ അച്ഛൻ നൽകിയ ചില്ലറ സ്വരുക്കൂട്ടി വെച്ചിരുന്നു. ദുരിതാശ്വാസ നിധിയിലേക്ക് കൊടുത്തു കൂടേയെന്ന് ഡ്രൈവറായ അച്ഛൻ സുജേഷ് മക്കളോട് ചോദിച്ചപ്പോൾ ഇരുവർക്കും അത് സ്വീകാര്യമായി. സമ്പാദ്യമേറ്റ് വാങ്ങാൻ എം.എൽ.എ കുന്നത്തങ്ങാടിയിലെ അവരുടെ വീട്ടിലെത്തി. കുടുക്കയിൽ 1603 രൂപയുണ്ടായിരുന്നു.