ചാവക്കാട്: എസ്.എൻ.ഡി.പി യോഗം ഗുരുവായൂർ യൂണിയൻ തൈക്കാട് ശാഖ ഗുരുകൃപ മൈക്രോഫിനാൻസ് മെമ്പർ തൊമ്മിൽ അജിത്തിന്റെ മകൾ ജ്യോതിഷ്ണയ്ക്ക് ഐ.എ.ടി.എ (ഇന്റർനാഷ്ണൽ എയർ ട്രാൻസ്‌പോർട്ട് അസോസിയേഷൻ)യിൽ ഫസ്റ്റ് റാങ്ക് ലഭിച്ചതിൽ അനുമോദനം. അനുമോദനച്ചടങ്ങ് ഗുരുവായൂർ യൂണിയൻ സെക്രട്ടറി പി.എ. സജീവൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് തൊമ്മിൽ ഷാജി അദ്ധ്യക്ഷനായി. ശാഖാ വൈസ് പ്രസിഡന്റ് വി.കെ. അശോകൻ ഗുരുസ്വാമി ശാഖയുടെ മെമന്റൊ നൽകി. യൂണിയൻ കൗൺസിലർ കെ.ജി. ശരവണൻ, ശാഖാ സെക്രട്ടറി ടി.വി. രാജൻ, യൂത്ത് മൂവ്‌മെന്റ് സെക്രട്ടറി വി.എ. കൃഷ്ണരാജ്, ശീനാരായണ സമാജം കൺവീനർ ബാലകൃഷ്ണൻ കാവിട്ടിൽ എന്നിവർ ആശംസകൾ നേർന്നു. തൊമ്മിൽ അജിത്തിന്റെ വസതിയിൽ നടന്ന ചടങ്ങിൽ ജ്യോതിഷ്ണയുടെ സഹോദരൻ ജിഷ്ണു ജിത്ത് എല്ലാവർക്കും നന്ദി പറഞ്ഞു.