sn
സി.പി.ഐ കാരമുക്ക് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ തരിശുനില പച്ചക്കറിക്കൃഷി സി.പി.ഐ ജില്ലാ എക്സിക്യുട്ടീവ് അംഗം
എൻ.കെ സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്യുന്നു.

കാരമുക്ക്: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി സി.പി.ഐ കാരമുക്ക് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ തരിശ് നിലത്തിൽ സമ്മിശ്ര പച്ചക്കറി കൃഷി ഇറക്കി. മാഞ്ചേരി മോഹനൻ മകൻ മുരളീധരന്റെ 50 സെന്റ് സ്ഥലത്താണ് സമ്മിശ്ര പച്ചക്കറി കൃഷി ഇറക്കിയത്‌. സി.പി.ഐ ജില്ലാ എക്‌സിക്യുട്ടീവ് അംഗം എൻ. കെ സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. അന്തിക്കാട് ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം പി.ബി ഹരിദാസൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ലാ കൗൺസിൽ അംഗം കെ. വി വിനോദൻ, മണ്ഡലം സെക്രട്ടറി വി.ആർ മനോജ്, കാരമുക്ക് ലോക്കൽ സെക്രട്ടറി പി.ബി ജോഷി, കിസാന്‍ സഭ മണ്ഡലം സെക്രട്ടറി എം. ആർ മോഹനൻ, കാരമുക്ക് സഹകരണ ബാങ്ക് വൈസ് പ്രസിഡൻ്റ് ധർമൻ പറത്താട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.