ചാലക്കുടി: അന്നമനട വെസ്റ്റ് കൊരട്ടി ഇടവക പള്ളിയിലെ വൈദികന് കൊവിഡ് സ്ഥിരീകരിച്ചു. വികാരിയുമായി സമ്പർക്കമുള്ള 20 പേരെ ക്വാറന്റൈനിലാക്കി. 85 പേർ വീടുകളിലും നിരീക്ഷണത്തിലുണ്ട്. വയറുവേദനയെ തുടർന്ന് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ ഒരാഴ്ചയ്ക്കിടയിലെ ചികിത്സയ്ക്കിടെയാണ് പള്ളി വികാരിക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ഉടൻ കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഒരു ഡോക്ടർ, രണ്ടു നഴ്‌സുമാർ, പരിചാരകരായ രണ്ടു യുവാക്കൾ എന്നിരവടക്കമാണ് ക്വാറന്റൈനിലായത്. പള്ളിയിലേക്ക് ഭക്ഷണം എത്തിക്കുന്ന കോൺവെന്റിലെ അഞ്ചു കന്യാസ്ത്രീകളും ക്വാറന്റൈൻ നിർദ്ദേശിച്ചവരുടെ പട്ടികയിൽപ്പെടും. നേരത്തെ നടന്ന കുർബ്ബാനകളിൽ പങ്കെടുത്ത വിശ്വാസികൾ അടങ്ങുന്നതാണ് രണ്ടാമത്തെ നിരീക്ഷണ പട്ടിക.