തൃശൂർ: സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി സാമ്പിളെടുത്ത പത്ത് പേരുൾപ്പെടെ 19 പേർക്ക് കൂടി കൊവിഡ്. സമൂഹത്തിൻ്റെ വിവിധ മേഖലകളിലുള്ള ആളുകളുടെ സാംപിൾ പരിശോധിച്ചതിൽ നിന്നുമാണ് പത്ത് പേരിൽ രോഗം സ്ഥിരീകരിച്ചത്. രോഗത്തിന്റെ സാന്നിദ്ധ്യം ഗൗരവപൂർവമായ രീതിയിൽ സമൂഹത്തിലുണ്ടെന്ന് തെളിയിക്കുന്നതാണ് ഇത്. 20 പേർ രോഗമുക്തരായി. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 622 ആയി. രോഗം സ്ഥിരീകരിച്ച 209 പേർ ജില്ലയിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നു. തൃശൂർ സ്വദേശികളായ 10 പേർ മറ്റു ജില്ലകളിൽ ചികിത്സയിലുണ്ട്. 5 ന് മരണമടഞ്ഞ വത്സലയ്ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
സ്ഥിരീകരിച്ചത് ഇവരിൽ
ഖത്തറിൽ നിന്ന് വന്ന വേലൂർ സ്വദേശി (52), ദുബായിൽ നിന്ന് വന്ന കുന്നംകുളം സ്വദേശി (35), തമിഴ്നാട്ടിൽ നിന്ന് വന്ന പൂങ്കന്നം സ്വദേശികളായ (24), (4 പെൺകുട്ടി), ഷാർജയിൽ നിന്ന് വന്ന പുത്തൻചിറ സ്വദേശി(25), ദുബായിൽ നിന്ന് വന്ന പുത്തൻചിറ സ്വദേശി(43), ബാംഗ്ളൂരിൽ നിന്ന് വന്ന മാടവന സ്വദേശി(41), മസ്ക്കറ്റിൽ നിന്ന് വന്ന വേളൂക്കര സ്വദേശി(24), ബീഹാറിൽ നിന്ന് ഇരിങ്ങാലക്കുട കെ.എസ്.ഇ എന്ന സ്ഥാപനത്തിൽ വന്ന് ജോലി ചെയ്യുന്ന ബീഹാർ സ്വദേശികളായ 2 പേർ (23,), (25), കെ.എസ്.ഇ സ്ഥാപനത്തിൽ ജോലി ചെയ്ത് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച ചുമട്ടുതൊഴിലാളികളായ 2 പേർ (59), (55) , മുംബയിൽ നിന്ന് വന്ന കൊന്നക്കുഴി സ്വദേശി (32), കുവൈറ്റിൽ നിന്ന് വന്ന എടമുട്ടം സ്വദേശിയായ(15), ബാംഗ്ളൂരിൽ നിന്ന് വന്ന ഒരേ ബസ്സിൽ യാത്ര ചെയ്ത കരുമത്ര സ്വദേശിയായ (42), നായ്ക്കുളം സ്വദേശി (27), മേത്തല സ്വദേശി(19), 8 ന് ഹൈദരാബാദിൽ നിന്ന് വന്ന കാര സ്വദേശി (24) എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.
കൊവിഡ് ജില്ലയിൽ
നിരീക്ഷണത്തിൽ 14,238
വീടുകളിൽ 14,000 പേർ
ആശുപത്രികളിൽ 238 പേർ
രോഗമുക്തരായത് 400 പേർ
നിരീക്ഷണത്തിൽ (പുതുതായി) 1084
ഒഴിവായത് 1880
പരിശോധനയ്ക്ക് അയച്ചത് 15,553
ലഭിക്കാനുള്ളത് 1260