പാവറട്ടി: വെങ്കിടങ്ങ് പഞ്ചായത്ത് ഉൾനാടൻ മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരസംഘം മത്സ്യത്തൊഴിലാളികൾക്കും മത്സ്യ കച്ചവടക്കാർക്കും 58 മഴക്കോട്ട് വിതരണം ചെയ്തു. സംഘത്തിന്റെ മത്സ്യ ലേലം വിപുലപ്പെടുത്തുകയാണ് ലക്ഷ്യം. തൊയക്കാവ് കോടമുക്ക് കടവിൽ നടന്ന ചടങ്ങിൽ മത്സ്യത്തൊഴിലാളി യൂണിയൻ നേതാവ് പി.എ. രമേശൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി. മനോഹരൻ എന്നിവർ ചേർന്ന് വിതരണം ഉദ്ഘാടനം ചെയ്തു. മത്സ്യ സംഘം പ്രസിഡന്റ് യു.എ. ആനന്ദൻ അദ്ധ്യക്ഷനായി. പഞ്ചായത്ത് അംഗം ഷാജു അമ്പലത്ത് വീട്ടിൽ, സംഘം ഡയറക്ടർ കുട്ടൻ കോരമ്പി, കെ.കെ. മോഹനൻ, പി.എ. കുമാരൻ എന്നിവർ സംസാരിച്ചു.