ചാഴൂർ: ചാഴൂർ പഞ്ചായത്തിൽ വിവിധ പ്രദേശങ്ങളിലുള്ള 110 പേർ കോൺഗ്രസിൽ ചേർന്നു. ആൽ സെന്ററിൽ ചേർന്ന സ്വീകരണ യോഗം ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്തു. പി.കെ ഇബ്രാഹിം അദ്ധ്യക്ഷത വഹിച്ചു. കെ.എസ് സന്ദീപ്, സി.എം പരമശിവൻ, അഡ്വ. സുഷിൽ ഗോപാൽ, അഡ്വ. സന്ധ്യ, ആൻ്റൊ തൊറയൻ, ഷൈൻ നാട്ടിക എന്നിവർ സംസാരിച്ചു.