kerala

കയ്പമംഗലം: സ്വർണ്ണക്കടത്തിൽ ഉൾപ്പെട്ടെന്ന നിലയിൽ പ്രചാരണം നടത്തുന്ന വാർത്തയിൽ പ്രതികരിച്ച് കുറ്റാരോപിതനായ യുവാവ്. ചിത്രം സഹിതം വാർത്ത പ്രസിദ്ധീകരിച്ച മാദ്ധ്യമങ്ങൾക്കെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ് മൂന്നുപീടിക പുത്തൻപള്ളി സ്വദേശി തേപറമ്പിൽ ഫൈസൽ ഫരീദ്.

നിലവിൽ ദുബായിൽ വർക് ഷോപ്പ്, സ്‌പെയർ പാർട്‌സ് കട നടത്തുകയാണ് ഫൈസൽ. കുടുംബസമേതം ദുബായിൽ കഴിയുന്ന ഇയാളുടെ പിതാവ് കൊവിഡ് ബാധിച്ച് ഒരു മാസം മുമ്പേ മരിച്ചിരുന്നു. അതിനിടെ മാദ്ധ്യമങ്ങളിൽ വന്ന വാർത്ത ഏറ്റുപിടിച്ച് മൂന്നുപീടികയിലെ അടഞ്ഞു കിടക്കുന്ന ഫൈസലിന്റെ വീട്ടിലേക്ക് ബി.ജെ.പി പ്രവർത്തകർ ഇന്നലെ വൈകിട്ട് മാർച്ച് നടത്തിയിരുന്നു.