തൃശൂർ: പ്ലസ് ടു പരീക്ഷ ഫലം നാളെ പ്രസിദ്ധീകരിക്കും. ജില്ലയിലെ 40,000 വിദ്യാർത്ഥികളാണ് പരീക്ഷ ഫലം കാത്തിരിക്കുന്നത്. ജൂലായ് പത്തിന് പ്രസിദ്ധീകരിക്കുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്ന ഫലം തലസ്ഥാനനഗരിയിലെ ട്രിപ്പിൾ ലോക്ക് ഡൗൺ മൂലമാണ് നീട്ടിയത്. മൂല്യനിർണ്ണയം നേരത്തേ പൂർത്തിയായിരുന്നു. പരീക്ഷാഫലം ഡയറക്ടറേറ്റ് ഓഫ് ഹയർ സെക്കൻഡറി എജ്യുക്കേഷൻ ഔദ്യോഗിക വെബ്സൈറ്റുകളായ keralaresults.nic.in, results.itschool.gov.in, dhsekerala.gov.in, prd.kerala.gov എന്നിവയിൽ പ്രസിദ്ധീകരിക്കും.