തൃശൂർ: സ്വർണക്കള്ളക്കടത്തിനു കൂട്ടുനിന്ന മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കളക്ടറേറ്റ് മാർച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. സമരക്കാർ ബാരിക്കേഡ് തകർക്കാൻ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. തുടർന്നു നടന്ന പ്രതിഷേധ പരിപാടിയിൽ ജില്ലാ പ്രസിഡന്റ് സബീഷ് മരതയൂർ അദ്ധ്യക്ഷനായി. ബി.ജെ.പി ജില്ലാ അദ്ധ്യക്ഷൻ അഡ്വ. കെ.കെ അനീഷ്‌കുമാർ ഉദ്ഘാടനം ചെയ്തു. യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് കെ. നന്ദകുമാർ, ഷൈൻ നെടിയിരിപ്പിൽ, ബാബു വല്ലച്ചിറ എന്നിവർ സംസാരിച്ചു. അഡ്വ. കെ.ആർ ഹരി, അഡ്വ. ഉല്ലാസ് ബാബു, സുജയ് സേനൻ, രഘുനാഥ് സി. മേനോൻ, രഞ്ജിത്ത്, അനുമോദ് എന്നിവർ പങ്കെടുത്തു.