മണ്ണുത്തി: എസ്.എൻ.ഡി.പി യോഗം നടത്തറ ഈസ്റ്റ് ശാഖയുടെ നേതൃത്വത്തിൽ ഞാറ്റുവേലയോട് അനുബന്ധിച്ച് നടത്തറ ഈസ്റ്റിലെയും, നടത്തറ ഐക്യനഗറിലെയും, കുടുംബങ്ങളിൽ വിതരണം ചെയ്യാനുള്ള പച്ചക്കറി വിത്തുകൾ ശാഖാ വനിതാ സംഘം പ്രവർത്തക ലൈലജ ശശിക്ക് കൈമാറി മണ്ണുത്തി യൂണിയൻ സെക്രട്ടറി ബ്രുഗുണൻ മനയ്ക്കലാത്ത് ഉദ്ഘാടനം ചെയ്തു.
ശാഖാ സെക്രട്ടറി സുമേഷ് എടത്തറ അദ്ധ്യക്ഷനായി. യൂണിയൻ വൈസ് പ്രസിഡന്റ് സുബ്രഹ്മണ്യൻ പൊന്നൂക്കര, യോഗം ഡയറക്ടർ ചിന്തു ചന്ദ്രൻ, യൂണിയൻ കൗൺസിലർ ജനാർദ്ദനൻ പുളിങ്കുഴി, ശാഖാ കമ്മിറ്റി അംഗം ബിന്ദു കാട്ടുങ്ങൽ എന്നിവർ സംസാരിച്ചു.
വനിതാ സംഘം പ്രവർത്തകരായ സുനിത ഷാജി, വിലാസിനി അയ്യപ്പകുട്ടി എന്നിവർ പങ്കെടുത്തു. ശാഖാ പ്രസിഡന്റ് എ.എസ്. മോഹനൻ സ്വാഗതവും യൂണിയൻ കമ്മിറ്റി മെമ്പർ ഷാജുകുമാർ തിണ്ടിയത്ത് നന്ദിയും പറഞ്ഞു.