തൃശൂർ: സ്വർണ കള്ളക്കടത്തു കേസിൽ പ്രതികൾക്ക് കൂട്ടുനിന്ന മുഖ്യമന്ത്രി രാജി വയ്ക്കണം എന്നാവശ്യപെട്ട് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രൊട്ടസ്റ്റ് സ്‌ക്വയർ സമരം. സമരം സംസ്ഥാന വൈസ് പ്രസിഡന്റ്‌ റിജിൽ മാക്കുറ്റി ഉദ്ഘാടനം ചെയ്തു. ജില്ലാ യൂത്ത് കോൺഗ്രസ്‌ പ്രസിഡന്റ്‌ അഡ്വ. ഒ. ജെ ജനീഷ് അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ശോഭ സുബിൻ, സി. പ്രമോദ്, വൈശാഖ് പി. എൻ, അഭിലാഷ് പ്രഭാകർ, ജില്ലാ വൈസ് പ്രസിഡന്റ്‌ ജെലിൻ ജോൺ, ജില്ലാ ജനറൽ സെക്രട്ടറിമാരായ ജോമോൻ കൊള്ളന്നൂർ, നൗഫൽ എച്ച്.എം, ആൽജോ ചാണ്ടി, സുനോജ് തമ്പി, ജിഷ ജിനചന്ദ്രൻ, പി.കെ ശ്യാം കുമാർ തുടങ്ങിയവർ പങ്കെടുത്തു.